Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Is Retreating

കനിയാതെ മഴ....കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം:കേ​ര​ള​ത്തെ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​ഴ്ത്തി ശ​രാ​ശ​രി മ​ഴ ക​ണ​ക്കു തി​ക​യ്ക്കാ​തെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങു​ന്നു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ശ​രാ​ശ​രി 2018.6 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്ത് പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ മ​ഴ​ക്കു​റ​വി​ൽ വ​ല​ഞ്ഞ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മോ​ശം പ്ര​ക​ട​ന​മാ​ണ് ഇ​ക്കു​റി കാ​ല​വ​ർ​ഷം ബാ​ക്കി​വ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം കാ​ല​വ​ർ​ഷ​ത്തി​ൽ 13 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി ഇ​ന്ന​ലെ വ​രെ അ​ത് 27 ശ​ത​മാ​ന​മാ​യി. ഇ​ക്കൊ​ല്ലം കാ​ല​വ​ർ​ഷ കാ​ലം അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു ദി​വ​സ​ങ്ങ​ൾ കൂ​ടി ബാ​ക്കി നി​ൽ​ക്കെ മ​ഴ​ക്ക​ണ​ക്കി​ന്‍റെ ശ​രാ​ശ​രി പോ​ലും തി​ക​യ്ക്കാ​തെ​യാ​ണ് കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ന്‍റെ പ​ടി ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തോ​ടെ വ​ര​ൾ​ച്ച​യു​ടെ നി​ഴ​ലി​ലാ​യി​രി​ക്കു​ക​യാ​ണ് കേ​ര​ളം.

ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ ഇ​ന്ന​ലെ വ​രെ 1992.2 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പെ​യ്ത​ത് 1446.4 മി​ല്ലിമീ​റ്റ​ർ മാ​ത്ര​മാ​ണ്. ജി​ല്ല​ക​ളി​ൽ വ​യ​നാ​ടാ​ണ് ഏ​റ്റ​വും വ​ലി​യ മ​ഴ​ക്കു​റ​വ് നേ​രി​ടു​ന്ന​ത്. ഇ​ടു​ക്കി​യി​ലും ഇ​ക്കു​റി മ​ഴ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ വ​രെ വ​യ​നാ​ട്ടി​ൽ 53 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 46 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് മാ​സം അ​വ​സാ​ന​ത്തെ ക​ണ​ക്കി​ലും വ​യ​നാ​ട്ടി​ൽ 52 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 46 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും മ​ഴ​ക്കു​റ​വ് തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ​വ​രെ കൊ​ല്ലം ജി​ല്ല​യി​ൽ 37 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ 31 ശ​ത​മാ​ന​വും തൃ​ശൂ​രി​ൽ 30 ശ​ത​മാ​ന​വും പാ​ല​ക്കാ​ട് 29 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 27 ശ​ത​മാ​ന​വും മ​ല​പ്പു​റ​ത്ത് 26 ശ​ത​മാ​ന​വും കാ​സ​ർ​ഗോ​ഡ് 16 ശ​ത​മാ​ന​വും കോ​ട്ട​യ​ത്ത് 15 ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 14 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ൽ 11 ശ​ത​മാ​ന​വും പ​ത്ത​നം​തി​ട്ട​യി​ൽ 10 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം കാ​ല​വ​ർ​ഷ​ത്തി​ൽ 13 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018.6 മി​ല്ലിമീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് 1752.7 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് പെ​യ്ത​ത്. ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം രൂ​ക്ഷ​മാ​യ മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ശ​രാ​ശ​രി​ക്ക​ടു​ത്ത് കാ​ല​വ​ർ​ഷ മ​ഴ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണ്.

എ​ട്ടു ജി​ല്ല​ക​ൾ രൂ​ക്ഷ​മാ​യ മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. മ​ഴ കു​റ​ഞ്ഞ​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യും ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​ന മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ഴ ശ​ക്തി​പ്പെ​ട്ട​ത് ശു​ഭസൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച അ​ള​വി​ൽ മ​ഴ ല​ഭി​ച്ചി​ല്ല.

ഇ​ന്ന​ല​യോ​ടെ മ​ഴ തീ​ർ​ത്തും ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ലും ആ​രം​ഭി​ച്ച​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും സീ​സ​ണി​ലെ മൊ​ത്തം കു​റ​വ് നി​ക​ത്താ​ൻ ഇ​തും പ​ര്യാ​പ്ത​മാ​കി​ല്ലെ​താ​ണ് നി​ല​വി​ലെ സ്ഥി​തി. മ​ഴ​ക്കു​റ​വ് തു​ട​ർ​ന്നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ല​ഭ്യ​ത, കു​ടി​വെ​ള്ള വി​ത​ര​ണം, കാ​ർ​ഷി​ക മേ​ഖ​ല, ജ​ല​വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം എ​ന്നി​വ​യി​ൽ സ​മ്മ​ർ​ദം വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഏലം, കാപ്പി, കുരുമുളക് കൃഷിക്ക് തിരിച്ചടി

നെ​​​ടു​​​ങ്ക​​​ണ്ടം: എ​​​ൽ​​​ നി​​​നോ​​​യു​​​ടെ സ്വാ​​​ധീ​​​നം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഇ​​​ടു​​​ക്കി​​​യി​​​ലെ മ​​​ൺ​​​സൂ​​​ൺ മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വ്. മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ മാ​​​ത്ര​​​മ​​​ല്ല, മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തി​​നു​​ണ്ടാ​​യ മാ​​​റ്റ​​വും ഹൈ​​​റേ​​​ഞ്ചി​​​ലെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഇ​​​ടു​​​ക്കി​​​യി​​​ൽ മ​​​ൺ​​​സൂ​​​ൺ മ​​​ഴ സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 35 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഈ ​​​വ​​​ർ​​​ഷം ജൂ​​​ൺ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യു​​​ള്ള മൂ​​​ന്ന് മാ​​​സ​​​ത്തി​​​ൽ കു​​​റ​​​വ് 44 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. മ​​​ഴ​​​യു​​​ടെ ഇ​​​ട​​​വേ​​​ള​​​ക​​​ൾ നീ​​​ളു​​​ന്ന​​​തും ഇ​​​ട​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും കൃ​​​ഷി​​​ക്ക് ഒ​​​രു​​​പോ​​​ലെ വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ക​​​യാ​​​ണ്.2025 ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ഇ​​​ടു​​​ക്കി​​​യി​​​ൽ 1,674.5 മി.​​​മീ. മ​​​ഴ​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. സാ​​​ധാ​​​ര​​​ണ ല​​​ഭി​​​ക്കേ​​​ണ്ട​​​ത് 2,574.3 മി.​​​മീ. ആ​​​യി​​​രു​​​ന്നു. 899.8 മി.​​​മീ.​​​യു​​​ടെ കു​​​റ​​​വാ​​​ണ് ക​​​ഴി​​​ഞ്ഞ മ​​​ൺ​​​സൂ​​​ൺ കാ​​​ല​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കു​​​റ​​​വ് 35 ശ​​​ത​​​മാ​​​നം.​​​ഈ വ​​​ർ​​​ഷം സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ ക​​​ടു​​​ത്തു. ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ഇ​​​ടു​​​ക്കി​​​യി​​​ൽ 1,239.2 മി.​​​മീ. മ​​​ഴ ല​​​ഭി​​​ച്ചു. ല​​​ഭി​​​ക്കേ​​​ണ്ട​​​ത് 2,203.3 മി.​​​മീ. ആ​​​യി​​​രു​​​ന്നു. 964.1 മി.​​​മീ.​​​യു​​​ടെ കു​​​റ​​​വ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും കു​​​റ​​​വ്; ഇ​​​ത്ത​​​വ​​​ണ കു​​​റ​​​വ് ഇ​​​ര​​​ട്ടി​​​യാ​​​യി

2025ലെ ​​​മ​​​ൺ​​​സൂ​​​ൺ കാ​​​ല​​​ത്ത് ഇ​​​ടു​​​ക്കി​​​യി​​​ൽ ജൂ​​​ൺ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ മ​​​ഴ 35 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​നം വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കി​​​ൽ ത​​​ന്നെ കു​​​റ​​​വ് 44 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. അ​​​താ​​​യ​​​ത്, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ മു​​​ഴു​​​വ​​​ൻ മ​​​ൺ​​​സൂ​​​ൺ കാ​​​ല​​​ത്തെ കു​​​റ​​​വി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ത​​​ന്നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​ ഇ​​പ്പോ​​ഴ​​ത്തെ രീ​​തി​​യ​​നു​​സ​​രി​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മ​​​ഴ ല​​​ഭി​​​ക്കാ​​​തെ ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ തു​​​ട​​​രു​​​ക​​​യും പി​​​ന്നീ​​​ട് ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്ത് ശ​​​ക്ത​​​മാ​​​യ മ​​​ഴ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യു​​​ടെ വ​​​ലി​​​യൊ​​​രു ഭാ​​​ഗം ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലൂ​​​ടെ ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്.

എ​​​ൽ​​​ നി​​​നോ​​​യു​​​ടെ സ്വാ​​​ധീ​​​നം

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ സ​​​മു​​​ദ്രോ​​​പ​​​രി​​​ത​​​ല താ​​​പ​​​നി​​​ല​​​യി​​​ലെ അ​​​സാ​​​ധാ​​​ര​​​ണ വ​​​ർ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ൽ​​​ നി​​​നോ ഇ​​​ന്ത്യ​​​ൻ മ​​​ൺ​​​സൂ​​​ണി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. 2026 ജൂ​​​ൺ പ​​​കു​​​തി​​​യോ​​​ടെ ത​​​ന്നെ ഇ​​​ടു​​​ക്കി​​​യി​​​ൽ സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 30 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മ​​​ൺ​​​സൂ​​​ൺ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന് എ​​​ൽ​​​ നി​​​നോ ഒ​​​രു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.​​ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ താ​​​പ​​​നി​​​ല വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും ന്യൂ​​​ന​​​മ​​​ർ​​​ദ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും മ​​​ൺ​​​സൂ​​​ണി​​​ന്‍റെ ശ​​​ക്തി​​​യെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​ണ്ട്.

ഏ​​​ല​​​ത്തി​​​ന് ഈ​​​ർ​​​പ്പം വേ​​​ണം

മ​​​ഴ​​​ക്കു​​​റ​​​വ് ഏ​​​റ്റ​​​വും നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന വി​​​ള​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ഏ​​​ലം. മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം കു​​​റ​​​ഞ്ഞാ​​​ൽ ചെ​​​ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ​​​യും പൂ​​​ക്ക​​​ലി​​​നെ​​​യും കാ​​​യ്പി​​​ടി​​​ത്ത​​​ത്തെ​​​യും ബാ​​​ധി​​​ക്കാം. മ​​​ഴ​​​യു​​​ടെ ഇ​​​ട​​​വേ​​​ള​​​ക​​​ൾ നീ​​​ളു​​​മ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ധി​​​ക ജ​​​ല​​​സേ​​​ച​​​ന​​​ത്തെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​വ​​​രും.​​​ ഹൈ​​​റേ​​​ഞ്ചി​​​ലെ ഏ​​​ലം കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​നേ​​​ക്കാ​​​ൾ മ​​​ഴ​​​യു​​​ടെ ഇ​​​ട​​​വേ​​​ള​​​യും മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പും പ്ര​​​ധാ​​​ന​​​മാ​​​ണ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ര​​​ൾ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ശ​​​ക്ത​​​മാ​​​യ മ​​​ഴ ല​​​ഭി​​​ച്ചാ​​​ലും അ​​​തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ഗു​​​ണ​​​വും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല.

കാ​​​പ്പി​​​ക്കും കു​​​രു​​​മു​​​ള​​​കി​​​നും തി​​​രി​​​ച്ച​​​ടി

കാ​​​പ്പി കൃ​​​ഷി​​​യി​​​ലും മ​​​ഴ​​​യു​​​ടെ സ​​​മ​​​യ​​​ക്ര​​​മം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം കു​​​റ​​​യു​​​ന്ന​​​ത് ചെ​​​ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ​​​യും പൂ​​​ക്ക​​​ലി​​​നെ​​​യും കാ​​​യ്പി​​​ടി​​​ത്ത​​​ത്തെ​​​യും ബാ​​​ധി​​​ക്കാം. മ​​​ഴ​​​യു​​​ടെ ദീ​​​ർ​​​ഘ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ൾ കാ​​​പ്പി​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ ജ​​​ല​​​സേ​​​ച​​​ന​​​ച്ചെ​​​ല​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കും.​​​ കു​​​രു​​​മു​​​ള​​​ക് വ​​​ള്ളി​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​ത്തി​​​ന് ഈ​​​ർ​​​പ്പം ല​​​ഭി​​​ക്കാ​​​ത്ത​​​ത് വ​​​ള​​​ർ​​​ച്ച​​​യെ​​​യും കാ​​​യ്ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​യും ബാ​​​ധി​​​ക്കാം. അ​​​തേ​​​സ​​​മ​​​യം പെ​​​ട്ടെ​​​ന്നു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ മ​​​ണ്ണൊ​​​ലി​​​പ്പി​​​നും വേ​​​രു​​​ക​​​ൾ​​​ക്ക് സ​​​മീ​​​പം വെ​​​ള്ള​​​ക്കെ​​​ട്ടി​​​നും ഇ​​​ട​​​യാ​​​ക്കും.

വാ​​​ഴ​​​യും പ​​​ച്ച​​​ക്ക​​​റി​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ

വാ​​​ഴ കൃ​​​ഷി​​​യി​​​ലും പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യി​​​ലും മ​​​ഴ​​​ക്കു​​​റ​​​വി​​​ന്‍റെ ആ​​​ഘാ​​​തം വേ​​​ഗ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​മാ​​​കാം. മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം കു​​​റ​​​യു​​​മ്പോ​​​ൾ ജ​​​ല​​​സേ​​​ച​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രും. ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ഇ​​​തോ​​​ടെ ഉ​​​യ​​​രും.​​​ പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യി​​​ൽ ജ​​​ല​​​ല​​​ഭ്യ​​​ത കു​​​റ​​​യു​​​ന്ന​​​ത് വി​​​ള​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കും. പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ഴ​​​യെ ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ജ​​​ല​​​സേ​​​ച​​​ന സൗ​​​ക​​​ര്യം പ​​​രി​​​മി​​​ത​​​മാ​​​യ​​​തി​​​നാ​​​ൽ മ​​​ഴ​​​യു​​​ടെ ഇ​​​ട​​​വേ​​​ള നീ​​​ളു​​​ന്ന​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

കു​​​റ​​​യു​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ല, മ​​​ഴ​​​യു​​​ടെ സ്വ​​​ഭാ​​​വ​​​വും മാ​​​റു​​​ന്നു

ഇ​​​ടു​​​ക്കി​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​ശ്നം മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ലെ കു​​​റ​​​വ് മാ​​​ത്ര​​​മ​​​ല്ല. മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലും മാ​​​റ്റ​​​മു​​​ണ്ട്. കു​​​റ​​​ച്ചു​​​ദി​​​വ​​​സം ക​​​ന​​​ത്ത മ​​​ഴ​​​യും തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​യും എ​​​ന്ന രീ​​​തി മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മ​​​ല്ല.​​​ ക​​​ന​​​ത്ത മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളം വേ​​​ഗ​​​ത്തി​​​ൽ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​മ്പോ​​​ൾ മ​​​ഴ​​​യി​​​ല്ലാ​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ണ്ണ് വീ​​​ണ്ടും വ​​​ര​​​ണ്ടു​​​പോ​​​കു​​​ന്നു. മ​​​ല​​​ഞ്ച​​​രി​​​വു​​​ക​​​ളി​​​ലെ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​തോ​​​ടൊ​​​പ്പം മ​​​ണ്ണൊ​​​ലി​​​പ്പി​​​ന്‍റെ സാ​​​ധ്യ​​​ത​​​യും വ​​​ർ​​​ധി​​​ക്കു​​​ന്നു.

ജ​​​ല​​​സം​​​ര​​​ക്ഷ​​​ണം അ​​​നി​​​വാ​​​ര്യം

മ​​​ഴ​​​യു​​​ടെ സ്വ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​രു​​​ന്ന മാ​​​റ്റം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മ​​​ഴ​​​വെ​​​ള്ളം പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നും മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണി​​​പ്പോ​​​ൾ. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലെ ചെ​​​റി​​​യ ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ, മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണം, മ​​​ണ്ണി​​​ലെ ഈ​​​ർ​​​പ്പം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന രീ​​​തി​​​ക​​​ൾ എ​​​ന്നി​​​വ കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു.​​​ മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് കു​​​റ​​​യു​​​മ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ന്‍റെ ആ​​​ശ​​​ങ്ക കൂ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ മ​​​ഴ പെ​​​യ്യു​​​ന്ന ദി​​​വ​​​സ​​​വും ഇ​​​ട​​​വേ​​​ള​​​യും മാ​​​റു​​​മ്പോ​​​ൾ പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​കു​​​ന്നു. എ​​​ൽ​​​ നി​​​നോ​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ഇ​​​ടു​​​ക്കി​​​യി​​​ൽ മ​​​ൺ​​​സൂ​​​ൺ മ​​​ഴ 44 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ലം, കാ​​​പ്പി, കു​​​രു​​​മു​​​ള​​​ക്, വാ​​​ഴ, പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​ക​​​ളി​​​ൽ എ​​​ത്ര​​​ത്തോ​​​ളം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഹൈ​​​റേ​​​ഞ്ച് ക​​​ർ​​​ഷ​​​ക​​​ർ ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up